വാഹനങ്ങളുടെ മലിനീകരണ പരിശോധനാ രീതിയിൽ സമഗ്രമായ മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ. ഇനി മുതൽ വാഹനങ്ങളിൽനിന്നുള്ള പുകയുടെ അളവ് മാത്രമല്ല, ബ്രേക്ക് ഉപയോഗിക്കുമ്പോഴും ടയറുകൾ തേയുമ്പോഴും ഉണ്ടാകുന്ന മലിനീകരണവും പരിശോധിക്കും. ......
വൈദ്യശാസ്ത്രത്തിലെ പുരോഗമനം ഓസ്റ്റിയോപൊറോസിസും അതുമൂലം ഉണ്ടാകാവുന്ന എല്ലുകളിലെ ഒടിവുകളും തടയുവാനും ചികിത്സിക്കുവാനും കഴിയുന്നതാണ്. എന്നിരുന്നാലും, ഇതിനാല്‍ ബുദ്ധിമുട്ടുന്ന അനേകം രോഗികള്‍ക്കും ആശങ്കകള്‍ ഏറെയാണ്.
പ്രായം ഏറുന്നത് കൊണ്ടും ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണില്‍ വരുന്ന വത്യാസങ്ങള്‍ കൊണ്ടും ഉണ്ടാകുന്ന എല്ലുകളുടെ ബലക്കുറവിനെ ആണ് ഓസ്റ്റിയോപൊറോസിസ് എന്ന് പറയുന്നത്. ......
ഈ ലോക ട്രോമ ദിനത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനും, സുരക്ഷിതമായി ഇടപെടാനും, ജീവനുകള്‍ രക്ഷിക്കാനും നമുക്ക് പഠിക്കാം. ദിവസവും ജോലിക്കും പഠനത്തിനുമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്ന നമ്മളില്‍ ഭൂരിഭാഗവും സുരക്ഷിതരായി മടങ്ങിയെത്തുന്നു. ......
ബംഗളുരു: ഒട്ടും പൊരുത്തമില്ലാത്ത രണ്ടുതരം പ്രവർത്തന ശൈലിയുടെ ഉടമകളാണ് മുഖ്യമന്ത്രി ഡി കെ ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും. സംസ്ഥാന കോൺഗ്രസിലെ സമുന്നത നേതാക്കളായ ഇവർ അഭിപ്രായ വ്യത്യാസം മറന്ന് ഒത്തുചേർന്ന് പ്രവർത്തിച്ചതുകൊണ്ടാണ് 2023 ൽ ബിജെപിയെയും ജെഡി എസിനെയും തോൽപ്പിച്ച് കോൺഗ്രസിന് സംസ്ഥാന ഭരണം പിടിക്കാൻ കഴിഞ്ഞത്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ സ്പാകളുടെ മറവിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ നടപടികൾ ശക്തമാക്കി പോലീസ്. ‘ഓപ്പറേഷൻ സ്പാ’ എന്ന പേരിൽ ആരംഭിച്ച പരിശോധനയുടെ ഭാഗമായി അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി അടച്ചുപൂട്ടുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ......
ചൈനീസ് രഹസ്യാന്വേഷണ സംഘങ്ങളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ മേജർ റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയെ രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി റിപ്പോർട്ട്. തെലങ്കാന സ്വദേശിനിയായ യുവതിയെ പത്താൻകോട്ടിലേക്ക് പോകുന്നതിനായി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് സെൻട്രൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.
സൈനിക സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗവേഷണം നടത്തിയിരുന്ന യുവതിയുമായി ചൈനീസ് രഹസ്യാന്വേഷണ ഏജന്റുമാർ വ്യാജ ഗവേഷകരുടെ വേഷത്തിൽ ബന്ധം സ്ഥാപിച്ചെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. ......
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തൊഴിലാളികൾക്ക് ആരോഗ്യപരിരക്ഷ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) സംഘടിപ്പിച്ച 56-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് വിജയകരമായി നടന്നു. ദോഹയിലെ സി റിംഗ് റോഡിലുള്ള നസീം സർജിക്കൽ ആൻഡ് മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പിലൂടെ 600-ലധികം പ്രവാസി തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യപരിശോധന, ഡോക്ടർമാരുടെ കൺസൾട്ടേഷൻ, മരുന്നുകൾ എന്നിവ ലഭ്യമാക്കി.
സാമ്പത്തിക പരിമിതികൾ കാരണം ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്ന പ്രവാസി തൊഴിലാളികൾക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് ഐ.സി.ബി.എഫ് ഈ ജനക്ഷേമ സംരംഭം നടപ്പാക്കിയത്. ......
ദോഹ: മുസ്ലിം സ്ത്രീകളെക്കുറിച്ചുള്ള പൊതുബോധ മണ്ഡലത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളും ചരിത്രത്തിലും സമകാലിക ലോകത്തുമുള്ള മുസ്ലിം സ്ത്രീയുടെ യഥാർത്ഥ ചിത്രവും ചർച്ചാവിഷയമാക്കി വിമൻ ഇന്ത്യ ഖത്തറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മുസ്ലിം സ്ത്രീ: പൊതുബോധത്തിനപ്പുറത്തെ യാഥാർഥ്യം’ എന്ന ചർച്ചാസദസ്സ് ശ്രദ്ധേയമായി. ഒക്ടോബർ 16 വെള്ളിയാഴ്ച ബർവ വില്ലേജിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകൾ പങ്കെടുത്തു.
ഷബാന മഖ്ബൂലിന്റെ ഖുർആൻ പാരായണത്തോടു കൂടി തുടക്കം കുറിച്ച പരിപാടിയിൽ വിമൻ ഇന്ത്യ ഖത്തർ പ്രസിഡന്റ് നസീമ എം. ......
ദോഹ : ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ ആഭ്യന്തര സുരക്ഷാ-സേഫ്റ്റി വിഭാഗത്തിലെ ആഗോള പ്രദർശനമായ 'മിലിപോൾ ഖത്തർ 2026'-ന്റെ 16-ാമത് പതിപ്പ് ഒക്ടോബർ 20 ചൊവ്വാഴ്ച ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) ആരംഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ പ്രദർശനം ഒക്ടോബർ 22 വരെ നീണ്ടുനിൽക്കും. ......